Inhalers A-Z

ഇന്‍ഹേലര്‍: മിഥ്യാധാരണകളും വസ്തുതകളും

ശ്വസന പ്രശ്നങ്ങള്‍ ചികിത്സിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മിക്ക ആളുകളും ഇന്‍ഹേലറുകളെ അംഗീകരിച്ചിട്ടുള്ളപ്പോഴും, ഈ ഉപകരണങ്ങളെ ചുറ്റിപ്പറ്റി പല മിഥ്യാധാരണകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ മിഥ്യാധാരണകള്‍ കാരണമാണ് ചില ആളുകള്‍ ഇന്‍ഹലേഷൻ തെറാപ്പിയാണ് അവര്‍ക്ക് ഏറ്റവും ഉചിതമായത് എന്നു പറയുമ്പോൾ പലപ്പോഴും അല്പം വിഷമത്തിലാകുന്നത്. എന്നിരുന്നാലും, ഇന്‍ഹേലറുകൾ ഉപയോഗിക്കുന്നത് സുരക്ഷിതവും ഫലപ്രദവുമായതിനാല്‍, നിങ്ങള്‍ക്ക് ഒരു വിഷമവും കൂടാതെ അത് ഉപയോഗിക്കുന്നത് തുടരാവുന്നതാണ്.

ഇന്‍ഹേലറുകളുടെ കാര്യത്തിൽ ആളുകള്‍ക്കുള്ള ചില പൊതുവായ മിഥ്യാധാരണകൾ ഇവയാണ്:

മിഥ്യാധാരണ #1 ഇന്‍ഹേലറുകൾ ആസക്തിക്കു കാരണമാകും.

പൊതുവെ വിശ്വസിക്കപ്പെടുന്നത് അങ്ങനെയാണെങ്കിലും, ഇന്‍ഹേലറുകൾ ക്രമമായി ഉപയോഗിക്കുന്നത് താങ്കളെ അതിനോട് ആസക്തിയുണ്ടാക്കുമെന്ന് അര്‍ത്ഥമില്ല. ഇന്‍ഹേലറുകളിൽ ഉപയോഗിക്കുന്ന ഔഷധങ്ങള്‍ ശീലമുണ്ടാക്കുന്നവയല്ല. നേരത്തെ അവസാനിപ്പിക്കുന്നത് രോഗലക്ഷണങ്ങള്‍ വീണ്ടും പ്രത്യക്ഷമാകുന്നതിന് കാരണമായേക്കാം. ലളിതമായി പറഞ്ഞാല്‍, ആസ്ത്മയും സി.ഒ.പി.ഡി.യും പോലെയുള്ള ശ്വസന പ്രശ്നങ്ങള്‍ ചികിത്സിക്കുന്നതിന് ഇന്‍ഹേലറുകൾ അത്യാവശ്യമാണ്, അത് ആസക്തി ജനിപ്പിക്കുന്നതല്ല. താങ്കളുടെ ഡോക്ടര്‍ നിർദ്ദേശിക്കുന്നിടത്തോളം കാലം ഇന്‍ഹേലറുകൾ ഉപയോഗിക്കേണ്ടതാണ്.

മിഥ്യാധാരണ #2 ഇന്‍ഹേലറുകൾ ഉപയോഗിക്കുന്നത് കുട്ടികളുടെ വളര്‍ച്ച മുരടിപ്പിക്കും.

ഇത് ഇന്‍ഹേലറുകളുമായി ബന്ധപ്പെട്ട വളരെ സാധാരണമായ ഒരു മിഥ്യാധാരണയാണ്. ശ്വാസകോശത്തിലേക്ക് ഡെലിവര്‍ ചെയ്യുന്ന ഔഷധം വളരെ ചെറിയ ഡോസുകളിലാണെന്നതിനാൽ ഇന്‍ഹേലറുകള്‍ക്ക് കാര്യമായ ഒരു പാര്‍ശ്വഫലവുമില്ല. വാസ്തവത്തിൽ, ക്രമമായും നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഡോസുകളിലും എടുക്കുകയാണെങ്കിൽ, ശ്വസന പ്രശ്നങ്ങൾ ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ രീതിയിലുള്ള ഔഷധം ഇന്‍ഹേലറുകളാണ്. പൊതുവായി വിശ്വസിക്കപ്പെടുന്നതിന് വിരുദ്ധമായി, തങ്ങളുടെ ശ്വസന പ്രശ്നം ചികിത്സിക്കുന്നതിനായി ഇന്‍ഹേലറുകൾ ക്രമമായി ഉപയോഗിച്ചിരുന്ന കുട്ടികൾ വളർന്നപ്പോൾ സാധാരണ മുതിര്‍ന്നവര്‍ക്കുള്ള അതേ ഉയരമുണ്ടായിരുന്നു.

മിഥ്യാധാരണ #3 ഇന്‍ഹേൽ ചെയ്യുന്ന സ്റ്റിറോയിഡുകൾ ദോഷകരമാണ്

താങ്കള്‍ ഇന്‍ഹേല ഉപയോഗിക്കുമ്പോൾ, ഔഷധം പ്രശ്ന പ്രദേശത്ത് - അതായത് ശ്വാസകോശത്തിലേക്ക് നേരിട്ടെത്തുന്നു. അതിനാല്‍, ഇന്‍ഹേലറിലൂടെ ശ്വാസകോശത്തിലെത്തുന്ന ഔഷധത്തിന്‍റെ അളവ് വളരെ കുറവാണ്. അത്രയും ചെറിയ അളവുകള്‍ ഒരു ഹാനിയും വരുത്തുന്നതല്ല. കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇന്‍ഹേലറുകൾ സുരക്ഷിതമായി എടുക്കാവുന്നതാണ്. ഇതു കൂടാതെ, ഇന്‍ഹേലർ ഔഷധങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റിറോയിഡിന്‍റെ തരം, കായികതാരങ്ങളും ബോഡി ബിൽഡര്‍മാരും തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്ന സ്റ്റിറോയിഡ് പോലെയുള്ളതല്ല. അതിനാല്‍, ഇന്‍ഹേലറുകൾ കാരണമുള്ള ഏതെങ്കിലും പാര്‍ശ്വഫലം താങ്കള്‍ക്കുണ്ടാകുന്നതിനുള്ള സാദ്ധ്യതകൾ തീരെയില്ല എന്നു തന്നെ പറയാം. വാസ്തവത്തില്‍, താങ്കളുടെ ഇന്‍ഹേലർ ഉപയോഗിക്കാതിരിക്കുന്നത് കൊണ്ട് ദോഷങ്ങളുണ്ടാകാനുള്ള സാദ്ധ്യതയേക്കാള്‍ വളരെ കുറവാണ് അത് ക്രമമായി ഉപയോഗിക്കുന്നതിൽ നിന്ന് ദോഷങ്ങളുണ്ടാകുന്നതിനുള്ള സാദ്ധ്യത.

മിഥ്യാധാരണ #4 ഇന്‍ഹേലറുകൾ അവസാന ആശ്രയമാണ്.

ഇന്‍ഹേലറുകൾ അവസാന ആശ്രയമല്ല, മറിച്ച് ആസ്ത്മയും സി.ഒ.പി.ഡി.യും പോലെയുള്ള ശ്വസന പ്രശ്നങ്ങള്‍ ചികിത്സിക്കുന്നതിന് ആദ്യം ആശ്രയിക്കേണ്ട ഔഷധമാണ്. ആഗോളവ്യാപകമായി, ഇന്‍ഹേലറുകളെ മിക്ക ശ്വസന പ്രശ്നങ്ങളും ചികിത്സിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും, സുരക്ഷിതവും, സൗകര്യപ്രദവുമായ മാര്‍ഗ്ഗമായാണ് പരിഗണിക്കുന്നത്. ഉടനടിയും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ആശ്വാസം പ്രദാനം ചെയ്യുന്നതിനായി ഔഷധങ്ങൾ പ്രശ്ന പ്രദേശങ്ങളിൽ -അതായത് ശ്വാസകോശങ്ങളിലും വായുമാര്‍ഗ്ഗങ്ങളിലും - നേരിട്ടെത്തിക്കുന്നത് ഇന്‍ഹേലറുകൾ സാദ്ധ്യമാക്കുന്നു. ഇന്‍ഹലേഷൻ തെറാപ്പി ആസ്ത്മയും സി.ഒ.പി.ഡി.യും പോലെയുള്ള താങ്കളുടെ ശ്വസന പ്രശ്നങ്ങള്‍ ചികിത്സിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായതിനാൽ, താങ്കൾ ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതുമായ എല്ലാ കാര്യങ്ങളും ചെയ്യുന്നത് താങ്കള്‍ക്ക് തുടരാനും, യാതൊരു വിഷമവും കൂടാതെ സജീവമായ ഒരു സാധാരണ ജീവിതം നയിക്കാനുമാവും.