അലർജിക് റിനിറ്റിസ്

ചികിത്സ

അലര്‍ജിക് റൈനൈറ്റിസിനുള്ള ഏറ്റവും മികച്ച ചികിത്സ താങ്കള്‍ക്ക് സാധിക്കുന്നിടത്തോളം താങ്കള്‍ക്കുള്ള അലര്‍ജനുക ഒഴിവാക്കുക എന്നതാണ്.

 

അലര്‍ജനുക എങ്ങനെ ഒഴിവാക്കും

ഔട്ട്ഡോര്‍ അലര്‍ജനുക ഏല്‍ക്കുന്നത് ഒഴിവാക്കാ, ഉദാഹരണത്തിന്, താങ്കള്‍ക്ക് ചുവടെ പറയുന്ന മുന്‍കരുതലുക എടുക്കാവുന്നതാണ്:

പരാഗണ സീസണില്‍, ഉച്ചയ്ക്കു മുമ്പും വൈകുന്നേരമാകുമ്പോഴും അല്ലെങ്കി പുറത്തു കാറ്റുള്ളപ്പോഴും വീടിനകത്തു തന്നെ ഇരിക്കുക, കാരണം സാധാരണഗതിയില്‍ ആ സമയത്ത് വായുവില്‍ പൂമ്പൊടിയുടെ അളവ് വളരെ കൂടുതലായിരിക്കും.

പൂന്തോട്ടത്തി ജോലി ചെയ്യുമ്പോ അല്ലെങ്കി പൊടിനിറഞ്ഞ ഒരു സ്ഥലം സന്ദര്‍ശിക്കുമ്പോ മാസ്ക് ധരിക്കുക

വസ്ത്രങ്ങളും ടവ്വലുകളും ഉണക്കുന്നതിനായി പുറത്തു വിരിച്ചിടാതിരിക്കാന്‍ ശ്രമിക്കുക, കാരണം അവയില്‍ പൂമ്പൊടിക പറ്റിപ്പിടിക്കാ സാദ്ധ്യതയുണ്ട്.

താങ്ക പുറത്തായിരിക്കുമ്പോ, എപ്പോഴും താങ്കളുടെ കണ്ണുക സംരക്ഷിക്കുന്നതിനായി കണ്ണടകള്‍/സണ്‍ഗ്ലാസ്സു ധരിക്കുകയും കണ്ണുക തിരുമ്മുന്നത് തടയുകയും ചെയ്യുക; അങ്ങനെ ചെയ്യുന്നത് അവയെ അസ്വസ്ഥമാക്കുകയും താങ്കളുടെ രോഗലക്ഷണങ്ങളെ വഷളാക്കുകയും ചെയ്യും.

ഇന്‍ഡോ അലര്‍ജനുക ഏല്‍ക്കുന്നത് ഒഴിവാക്കാ, ഉദാഹരണത്തിന്, താങ്കള്‍ക്ക് ചുവടെ പറയുന്ന മുന്‍കരുതലുക എടുക്കാവുന്നതാണ്:

ജനാലകള്‍ അടച്ചിടാ ശ്രമിക്കുക

നിലം അടിച്ചുവാരുന്നതിനു പകരം ഒരു നനഞ്ഞ തുണി കൊണ്ടോ മോപ്പ് കൊണ്ടോ തുടയ്ക്കുക.

പൂപ്പല്‍ (ഉണ്ടെങ്കില്‍) നീക്കം ചെയ്യാനായി ചുവരുക ക്രമമായി വൃത്തിയാക്കുക

താങ്കളുടെ പുതപ്പുകളും, തലയിണ ഉറകളും, കിടക്കവിരികളും ചൂടുവെള്ളത്തില്‍ അടിക്കടി കഴുകുക.

സമയാസമയങ്ങളില്‍ കാര്‍പ്പറ്റും കര്‍ട്ടനുകളും വൃത്തിയാക്കുക.

താങ്കളുടെ എല്ലാ ബെഡ്ഡിംഗിനും- തലയിണക, മെത്തക, കംഫര്‍ട്ടറുക മുതലായവയ്ക്ക് മൈറ്റ്-പ്രൂഫ് കവറുകള്‍ ഉപയോഗിക്കുക, ഇങ്ങനെ ചെയ്യുന്നത് താങ്കള്‍ക്ക് ഡസ്റ്റ് മൈറ്റ് ഏല്ക്കുന്നത് കുറയ്ക്കുന്നതാണ്.

പൂപ്പല്‍ പടരാതിരിക്കാ താങ്കളുടെ വീട്ടിലെ ആദ്രത (ഹ്യൂമിഡിറ്റി) നിലകള്‍ പരമാവധി കുറച്ചു നിര്‍ത്തുക (താങ്കള്‍ക്ക് ഒരു ഡീ-ഹ്യൂമിഡിഫയ ഉപയോഗിക്കാവുന്നതാണ്).

ബാത്ത്റൂമുകള്‍, അടുക്കളക, മച്ചുക, ബേസ്മെന്‍റുക എന്നിങ്ങനെയുള്ള സ്ഥലങ്ങ ക്രമമായി വൃത്തിയാക്കുക.

താങ്കളുടെ കാറിന്‍റെയും വീടിന്‍റെയും എയ കണ്ടീഷനിംഗ് യൂണിറ്റുക വൃത്തിയാണെന്ന് മനസ്സിലാക്കുക.

താങ്കള്‍ക്ക് വളര്‍ത്തുമൃഗങ്ങളോട് അലര്‍ജിയുണ്ടെങ്കി, ഇവ ചെയ്യാ ഓര്‍ക്കുക -

വളര്‍ത്തുമൃഗത്തെ തൊട്ടതിനു ശേഷം ഉടനടി തന്നെ താങ്കളുടെ കൈകൾ കഴുകുക

വളര്‍ത്തുമൃഗങ്ങളുള്ള ഒരു സൃഹൃത്തിനെ സന്ദര്‍ശിച്ച ശേഷം താങ്കളുടെ വസ്ത്രങ്ങ നന്നായി കഴുകുക

താങ്കളുടെ വളര്‍ത്തുമൃഗങ്ങളെ വീടിനു പുറത്തു സൂക്ഷിക്കുക

 

 

ഔഷധങ്ങള്‍

താങ്കളുടെ അലര്‍ജിക് റൈനൈറ്റിസ് ചികിത്സിക്കുന്നതി സഹായിക്കുന്നതിനായി താങ്കള്‍ക്ക് നിരവധി ഔഷധങ്ങള്‍ ഉപയോഗിക്കാനാവും. താങ്കളുടെ രോഗലക്ഷണങ്ങളും തീവ്രതയും തരവും അനുസരിച്ച് താങ്കളുടെ ഡോക്ട നേസ സ്പ്രേക, ഗുളികക, കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുക, സിറപ്പുക എന്നിവയും താങ്കളുടെ അലര്‍ജി വളരെ ഗുരുതരമാണെങ്കി ഇമ്മ്യൂണോതെറാപ്പിയോ അലര്‍ജി ഷോട്ടുകളോ പോലുമോ താങ്കളുടെ ഡോക്ട നിര്‍ദേശിച്ചേക്കാം.

ആഗോളവ്യാപകമായി, നേസല്‍ സ്പ്രേക അലര്‍ജിക് റൈനൈറ്റിസ് ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ ഒരു മാര്‍ഗ്ഗമായി വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

നേസല്‍ സ്പ്രേക ഔഷധം നേരിട്ട് പ്രശ്ന പ്രദേശത്തേക്ക്, അതായത് മൂക്കിലേക്ക് നേരിട്ട് ഡെലിവ ചെയ്യുന്നു. ഔഷധം നേരിട്ട് മൂക്കിലേക്ക് എത്തുന്നതിനാല്‍ ഡോസ് ഗണ്യമായി കുറവായിരിക്കും, അതിനര്‍ത്ഥം നേസൽ സ്പ്രേകള്‍ക്ക് പാര്‍ശ്വഫലങ്ങ പരമാവധി കുറവായിരിക്കും എന്നാണ്. താങ്ക താങ്കളുടെ അലര്‍ജിക് റൈനൈറ്റിസ് ചികിത്സിക്കുന്നു എന്നത് പ്രധാനമാണ്, കാരണം അത് കൃത്യസയത്ത് ചികിത്സിച്ചില്ല എങ്കില്‍ അത് ചെവി അണുബാധക, സൈനസൈറ്റിസ്, നേസല്‍ പോളിപ്സ് എന്നിവ പോലെയുള്ള സങ്കീര്‍ണ്ണതകളിലേക്ക് നയിച്ചേക്കാം.

വലതുഭാഗത്തെ ബാനറുകൾ

വലതുഭാഗത്തെ ബാനർ #1 - പുഷ്പേന്ദ്ര സിംഗ് തന്‍റെ അലര്‍ജിക് റൈനൈറ്റിസിനെ പരാജയപ്പെടുത്തുകയും ഒരു നല്ല ജീവിതം നയിക്കുകയും ചെയ്യുന്നു. (പ്രചോദനമേകുന്ന കഥ)

വലതുഭാഗത്തെ ബാനർ #2 - അലര്‍ജിയുള്ള എല്ലാവര്‍ക്കും അലര്‍ജിക് റൈനൈറ്റിസ് ഉണ്ടോ? (ആവര്‍ത്തിച്ചു ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങ)

വലതുഭാഗത്തെ ബാനർ 3 - തങ്ങളുടെ ശ്വസന പ്രശ്നങ്ങളെ വിജയകരമായി അതിജീവിച്ച ആളുകളുമായി സമ്പര്‍ക്കത്തിലാകാ കമ്മ്യൂണിറ്റിയി ചേരൂ (ബ്രീത്ത്ഫ്രീ കമ്മ്യൂണിറ്റി)